ജാലകം

Friday, November 19, 2010

വീട്

"ലോകമേ തറവാട് തനിക്കീ ചെടികളും 
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍"
          വള്ളത്തോള്‍ ഗാന്ധിജിയെ ഉദ്ധരിച്ച് എഴുതിയതെങ്കിലും ഒരുകാലത്തെ
 കേരളീയരുടെ ഭവന സങ്കല്പങ്ങളുമായി ഈ വരികള്‍ക്ക് അഭേദ്യ ബന്ധമുള്ളതായി കാണാം. "നിന്നെപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്ന യേശു വാക്ക്യത്തിന് ജാതി-മത-ഭേതമന്ന്യേ വിലകല്‍പ്പിച്ച ഒരു സമൂഹമായിരുന്നു കേരളത്തിന്‍റെതു. സമൂഹമായിരുന്നു എന്ന വാക്കില്‍ വിരലൂന്നിക്കൊള്ളട്ടെ. ആയിരുന്നു പക്ഷെ ഇന്നല്ല. മാറുന്ന ലോകസാഹച്ചര്യങ്ങല്ക് അനുസൃതമായി മലയാളിയുടെ ജീവിത സാഹചര്യങ്ങള്‍ക്കും മാറ്റം വന്നിരിക്കുന്നു. അപരന്റെ  ദാഹത്തിനു തന്റെതിനെക്കാളും വിലകല്‍പിച്ച, അതിഥി ദേവോ ഭവ എന്ന ആശയത്തിലൂന്നി നിലകൊണ്ട കേരളീയരുടെ മനസ്ഥിതിയില്‍ മാറ്റം വന്നിരിക്കുന്നു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി അവര്‍ ഓരോന്ന് ചെയ്തു കൂട്ടുന്നു. സ്വന്തം കാര്യത്തിന്റെ സമ്പൂര്‍ണ വിജയത്തിനായി എത്ര തരംതാഴാനും മടിയില്ലത്തവരായി മലയാളി മാറിയിരിക്കുന്നു. മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടര്‍ ,ഇന്റര്‍ നെറ്റ് എന്നി ആധുനിക സൗകര്യാധികളുടെയും മദ്യ മയക്കു മരുന്നുകളുടെയും അതിപ്രസരം മലയാളിമനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. സ്വഭവനത്തില്‍ തലച്ചിടപ്പെട്ടവരായി നാം മാറുന്നു. ഒരു ദുരന്തം കണ്ടാല്‍ അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതിനുപകരം നാം ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ വെമ്പുന്നു.മാനുഷീക മൂല്യങ്ങള്‍ കേവലം കടലാസുകളില്‍ ഒതുക്കുന്നവരായി നാം മാറുന്നു . "വസുധൈവ കുടുംബകം" എന്ന ആശയം ഇന്ന് തീര്‍ത്തും അസംബന്ധമാകുന്നു. സ്വന്തം കുടുംബാംഗങ്ങളെപോലും തിരിച്ചറിയാത്തവരായി ,പുതിയ സംസ്കാരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുഴലുന്ന മര്‍ത്യന് ഒന്നുറക്കെ കരയാന്‍പോലും ഇന്നറിയില്ല. സ്വാര്‍ത്ഥ ചിന്തകള്‍ നമ്മുടെ കണ്ണീരിനെപോലും വറ്റിച്ചുകളഞ്ഞു. മനുഷ്യന്‍ കേവലം ഒരു മൃഗമായി മാറുന്ന അവസ്ഥ ഇന്ന് സംജാതമാവുകയാണ്.
                      മനുഷ്യ മനസിന്‍റെ അനന്ത സാധ്യതകള്‍ തിരിച്ചറിയാതെ തന്നില്‍ത്തന്നെ ഒതുങ്ങിപ്പോകുന്ന കേരളീയര്‍, ലോക മനസാക്ഷിക്കുമുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

No comments:

Post a Comment