ജാലകം

Sunday, December 26, 2010

കലോത്സവവും രക്ഷിതാക്കളും

     കലോത്സവ നാളുകള്‍ സമാഗതമാകുന്നു. ആട്ടവും പാട്ടും വര്‍ണപ്പകിട്ടുമായി കലയുടെ അനേക ദിനരാത്രങ്ങള്‍ കടന്നുവരുന്നു. ഭഗീരഥപ്രയത്നം തന്നെനടത്തി സംസ്ഥാന കലോത്സവത്തിന് ടിക്കറ്റ് നേടുന്നവരും സ്കൂള്‍ സബ്ജില്ല തലങ്ങളില്‍ കാലിടരുന്നവരും കണ്ണീര്‍ കണങ്ങളും പുഞ്ചിരി മുത്തുകളും,വാദ്യ-വിവാദ കോലാഹലങ്ങളും ഒക്കെയായി കലോത്സവം പൊടിപൊടിക്കുന്നു. ആട്ടെ,അതിനിടയില്‍ ആരാണാ മാരത്തോണ്‍ ഓട്ടക്കാര്‍ ? ഒരുപറ്റം സ്ത്രീ പുരുഷന്മാര്‍ . വേദികളില്‍ നിന്ന് വേദികളിലേക്ക്, മേക്കപ്പ് റൂമിലും, ജട്ജസിനു മുന്നിലും, വേദിക്ക്   പിന്നിലും വിദ്യാര്‍ത്ഥികളെ വെല്ലുന്ന പ്രകടനങ്ങളുമായി പാഞ്ഞു  നടക്കുന്നവര്‍. റിപ്പോര്ടര്‍മരാണോ ? അല്ല. കയ്യില്‍ 

ക്യാമറയില്ല , പകരം വിവിധതരം ഡ്രസ്സ്കളും  പണക്കെട്ടുകളും നിറഞ്ഞ ഒരു സഞ്ചി. അതെ,അതവര്തന്നെ. രക്ഷിതാക്കള്‍. കലോത്സവ നാളുകള്‍ക്ക് ഏറെ മുന്‍പുതന്നെ, ജോലിയില്‍നിന്നും ലീവെടുത്ത്  വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നും,ഇരുന്നും അവരെ കലോത്സവത്തിന് ഹാജരാക്കുന്നവര്‍,രക്ഷിതാക്കള്‍. കലോത്സവ നഗരിയില്‍ എത്രയും തിരക്കോടെ റിപ്പോര്ടര്‍മാര്‍ പോലും ഓടാറില്ല
                         "മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം 
                          ചുണ്ടിന്മേല്‍ അമ്മിഞ്ഞ പ്പാലോടൊപ്പം 
                          അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
                          സംമെളിച്ചീടുന്നതൊന്നാമതായി"
             അമ്മേ എന്ന് വിളിച്ച് പിച്ചവച്ച് നടക്കേണ്ട നിഷ്കളങ്ക ബാല്യങ്ങളുടെ നാഡീഞരമ്പുകളില്‍ സപ്ത സ്വരങ്ങളുടെയും നൃത്തചുവടുകളുടെയും ചടുലതാളം രക്ഷിതാക്കള്‍ കുത്തിയിറക്കുന്നു. ഭാവിയിലെ ഒരു വലിയ നര്‍ത്തകന്‍ അല്ലെങ്കില്‍ ഒരു സിനിമാതാരം. മാതാപിതാക്കള്‍ കുട്ടികള്‍ക്കുമേല്‍ സ്വപ്നമേലാപ്പുകള്‍ തീര്‍ക്കുന്നു. എവിടെ കുട്ടിയുടെ ആവശ്യങ്ങല്‍ക്കല്ല, മറിച്ച്‌ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കാണ് മുന്‍‌തൂക്കം. സ്വന്തം ആഗ്രഹങ്ങള്‍  കേവലം സ്വപ്നങ്ങളായ, മാതാപിതാക്കളുടെ ആഗ്രഹ സഫല്യത്തിനായി  യത്നിക്കുന്ന കുരുന്നുകള്‍ ചിറകുനഷ്ടപ്പെട്ട മടപ്പിറാവിനെപ്പോലെ, ലോകത്തിന്റെ, സ്വപ്നത്തിന്റെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍  കഴിയാത്ത കേവലം മരപ്പാവകള്‍ മാത്രം ആയിത്തീരുന്നു.                                                
                               മത്സരത്തലേന്നു വരെയുള്ള അക്ഷീണ പ്രയത്നത്തിനുശേഷം രംഗ പ്രവേശം നടത്തുന്ന വിദ്യാര്‍ഥികള്‍, അവര്‍ കലാപരമായ സ്വന്തം കഴിവുകള്‍  അവതരിപ്പിക്കുമ്പോള്‍, രക്ഷിതാക്കള്‍ ഒരു ആരോഗ്യപരമായ മത്സരം കാഴ്ചവെക്കുന്നു. വേദിയില്‍ തകര്‍ത്താടുന്ന സ്വസന്തതിയുടെ സമ്പൂര്‍ണ  വിജയത്തിനായി  പച്ചനോട്ടിന്റെ  പുത്തന്‍ മണവുമായി അവര്‍ ജട്ജസിനരികിലേക്ക് പായുന്നു. സ്വസന്തതിയുടെ കഴിവിനെ പുകഴ്ത്താനും, മറ്റുള്ളവരെ ഇകഴ്ത്താനും, പണത്തിന്റെ ബലത്തില്‍ ആളെ ഏര്‍പ്പടാക്കുന്നവരും ഉണ്ടെത്രെ. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി, പനമില്ലട്ടവനെ കേവലം പിണമായി മാറ്റുന്നു. പണക്കൊഴുപ്പിന്റെ മേലയകുന്ന കലോത്സവങ്ങള്‍ തനിമ നഷ്ടപ്പെട്ട ആചാരാ നുഷ്ടാനങ്ങളെപ്പോലെ കേവലം ചടങ്ങുകള്‍ മാത്രമാകുന്നു.
     സര്‍വ രക്ഷിതാക്കളെയും അടച്ചാക്ഷേപിക്കാന്‍ ഞാന്‍ ആളല്ല. അത് സത്യാ വിരുദ്ധവുമാണ്. പക്ഷെ, സംസ്ഥാന കലോത്സവങ്ങളിലെ നിര സാനിദ്ധ്യവും വിവാദ പ്രോതങ്ങളുമാണ് ഇന്നിന്റെ മാതാപിതാക്കള്‍. ഇവര്‍ വിരലില്‍എണ്ണാവുന്നവരെ ഉണ്ടാകുകയുള്ളൂ. പക്ഷെ, കൂടയിലെ മറ്റു പഴങ്ങള്‍ ചീയാന്‍ ഈയൊരു പഴം കാരണമാകും.
                            വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അപരിമിതം തന്നെ. പക്ഷെ, സ്വന്തം ആവശ്യത്തിനായി അവരെ ഒരു മേഖലയിലേക്കും രക്ഷിതാക്കള്‍ നയിക്കരുത്. കലോത്സവ വേദികളെന്നല്ല, ഒന്നിലേക്കും. അവര്‍ക്ക് സര്‍വവും പഠനമാണ്. പാഠം ഉരുവിട്ട് പഠിക്കാന്‍ കഴിവുള്ളവന്‍ പഠിക്കട്ടെ, ആട്ടമാടാന്‍ കഴിവുള്ളവന്‍ ആടട്ടെ എന്ന് ചിന്തിക്കൂ.വിധികര്‍ത്താക്കളെ സ്വാധീനിച്ചും പണം വാരിയെറിഞ്ഞും സ്വസന്തതികളെ ആള്‍ക്കര്‍ക്കുമുന്നില്‍ വിജയശ്രീലാളിതരാക്കുമ്പോള്‍, നിറകണ്ണുകളുമായി കര്‍ട്ടനു പിന്നില്‍ നില്‍ക്കുന്ന ചില മുഖങ്ങള്‍ കൂടിയുണ്ടെന്നറിയുക. ഒരുപക്ഷെ, നിങ്ങളുടെ പുത്ത്രനെക്കള്‍ പുത്ത്രിയെക്കള്‍ അവര്‍ക്ക് കഴിവുകളുണ്ടായെക്കാം..