ജാലകം

Monday, February 28, 2011

വിഷമഴപെയ്ത നാട്

എന്‍ഡോസള്‍ഫാന്‍. മാറുന്നകാലത്തിന്റെ വര്‍ധിച്ച ഉത്പാദനക്ഷമതാ ത്വരയെ തൃപ്തിപ്പെടുത്താന്‍ നിര്‍മിച്ചെടുത്ത രാസ വിഷം.ഈ വിഷം കീടങ്ങളെ കൊന്നു. നമ്മുടെ വിളകാത്തു . ഒടുവിലിതാ അത് നമ്മളെയും തിരിച്ചു കൊത്തുന്നു.
                എന്‍ഡോസള്‍ഫാന്‍ ഉപയോഗം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. അന്യനാടുകളില്‍ നിന്ന് വിരുന്നെത്തിയ ഈ വിഷം നമുക്കുമേലും പെയ്തുവീണു.ഏത് വസ്തുവിന്റെയും ദോഷ വശങ്ങള്‍ നാം ആലോചിക്കാറെയില്ല . ഗുണ ഫലങ്ങളിലും പരസ്യങ്ങളിലും മോഹിതരാകുന്ന നമ്മെ മറ്റുനാട്ടുകാര്‍ ശരിക്കും പറ്റിച്ചു.   കാസര്ഗോടിന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ വികസനം വന്നെ എന്ന്പറഞ്ഞ് ആര്‍ത്ത്  ചിരിച്ച നമ്മളിന്നു അതിന്റെ ശബ്ദത്തെ ഭയക്കുന്നു. ആ വിഷം കാര്‍ന്നു തിന്ന അനേകം പേരുടെ മുഖങ്ങള്‍ നമുക്ക് മുന്നില്‍ മായാതെ കിടക്കുന്നു.
            അംഗ വികല്യവും വൈരൂപ്യവും തളര്‍ത്തിയ അനേക മനുഷ്യ ജീവനുകള്‍, പരസഹായത്തിനായി കൈനീട്ടുന്ന, കരച്ചില്‍ ഒടുങ്ങാത്ത കുട്ടികള്‍.സുന്ദരമായ ലോകത്തിന്റെ പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കാതെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ടുപോയവര്‍. അങ്ങനെ ആയിരം മുഖങ്ങള്‍ നമുക്ക് മുന്നില്‍ മിന്നിമറയുന്നു. എന്നിട്ടുമെന്തേ അധികാരത്തിന്റെ കണ്ണുകള്‍ ഇവര്‍ക്കുനേരെ തുറക്കാത്തെ? വോട്ടു ബാങ്കുകള്‍   മാത്രമായി കണക്കാക്കുന്ന ഈ പാവങ്ങളെ എന്തെ അധികാരികള്‍ കാണുന്നില്ല?  എന്‍ഡോസള്‍ഫാന്‍ നിരോധനം കേവലമെന്തേ കടലാസ്സില്‍ ഒതുങ്ങുന്നു? ആയിരക്കണക്കിന്  ആള്‍ക്കാര്‍ നരഗ യാതന അനുഭവിക്കുമ്പോഴും വിദഗ്ദ പഠനത്തിനു ശേഷമാകാം നടപടി എന്ന് ശഠിക്കുന്ന അധികാര വര്‍ഗത്തിന് നേരെ കാര്‍ക്കിച്ചു തുപ്പുകയാണ് സാധാരണക്കാര്‍.
           എന്‍ഡോസള്‍ഫാന്‍ കാര്‍ന്നുതിന്നത് ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ജീവനുകളാണ്. എന്നിട്ടും ചര്‍ച്ചക്കായി നില്‍ക്കുന്ന അധികാരവര്‍ഗം ചിന്ടിക്കുന്നത് മറ്റൊന്നാണ്. ലാഭക്കൊതി മൂത്ത അധികാരികള്‍ ജനങ്ങളെ പിന്നെയും പിന്നെയും ചൂഷണം ചെയ്യുന്നു. വിളവു വര്‍ധിപ്പിക്കാനായി ബി ടി യും ജനിതക പര്യവേഷണങ്ങളും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന അധികാരികളോട് എങ്ങനെ നാം ആവശ്യപ്പെടും ഈ കൊടും വിഷം ഒന്ന്നിരോധിക്കാന്‍. ലഭാക്കൊതിയന്‍മാരായി മാറുന്ന അധികാരികള്‍, പണമില്ലാത്തവനെ കേവലം പിനമാക്കി മാറ്റുന്നു. അപ്പോഴും ദൈവ കാരുണ്യത്താല്‍ ലഭിച്ച ഈയൊരു ജീവിതം പോലും ജീവിക്കാനാകാത്ത ആയിരം കുരുന്നുകളുടെ നോട്ടം നമുക്കുമേല്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.   

No comments:

Post a Comment